Posts

Showing posts from October, 2020

Terminalia paniculata

Image
 Maruthu photo credit: wiki മരുത് മരം dhfhdasl;flasdjjqwepounzxmcnkl;osdaiuyjjasdldfjaop red helen

Sapindus trifoliatus

Image
  ചവക്കായ   മ റ്റ്   നാമ ങ്ങൾ        :    ചവക്കായ, പശകൊട്ട,  ഉറുഞ്ചിക്ക ശാസ്ത്രീയ നാമം :   Sapindus trifoliatus കുടുംബം :  സാപ്പിൻഡേസീ ആവാസവ്യവസ്ഥ :   ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്. ഉപയോഗം :  വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല   കേരള വനം വന്യജീവി വകുപ്പ്   സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട 

Democarpus longan

Image
    പൊരി പൂവ്വം   മ റ്റ്   നാമ ങ്ങൾ         :  ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം ശാസ്ത്രീയ നാമം   :   Democarpus longan പര്യായ നാമം  :   Euphoria longan കുടുംബം :   സാപ്പിൻഡേസീ ആവാസവ്യവസ്ഥ:  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  നട്ടുവളർത്തിയും വരുന്നു. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന  ലിച്ചി പോലെയുള്ള      ഒരു    ഫലവൃക്ഷം ഉപയോഗം :  കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ്   തളിരിലകള്‍ കായ്‍കള്‍   കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Common Castor

Image
  ആവണച്ചോപ്പന്‍  ഇംഗ്ലീഷ് നാമം  :   CommonCastor ശാസ്ത്രീയ   നാമം   :  Ariadne merione കുടുംബം   :  Nymphalidae തിരിച്ചറിയൽ :  ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍  ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന  ക്രമരഹിതമായ  വളഞ്ഞുപുള‍ഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള  വലയങ്ങള്‍ കാണുന്നു. വശങ്ങളിലെ  വലയങ്ങള്‍  ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു.   മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ചിത്രകനോട് (Angled Castor) സാദൃശ്യമുണ്ട്. എന്നാല്‍  ചിത്രകനില്‍   അർദ്ധവൃത്താകൃതിയിലുള്ള  തരംഗ വലയങ്ങള്‍ ക്രമമായും  മുന്‍ ചിറകുകളുടെ അഗ്രഭാഗം അല്‍പം തള്ളി നില്‍ക്കുന്നതായും കാണപ്പെടുന്നു .   ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കൊടിത്തൂവ(  Tragia involucrata and Tragia  ),  ആവണക്ക്  (  Ricinus communis )     ജീവിത ചക്രം                : 1. മുട്ട-  രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച  നിറത്തിലുള്ളതാണ്    2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.    5-ാം ഘണ്ഡത്തിലുള്ള പുഴു  രോമാവൃതമായതും പച്ച നിറത്തിലുള്ളതുമാണ്. ലാർവ 3. പ്യൂ പ്പ - കൊക്കൂണിന്  തവിട്ടു നിറമാണ്. ഇലകളുടെ അടിയിലൊ തണ്ടുകള

Angled Castor

Image
ചിത്രകന്‍ ഇംഗ്ലീഷ് നാമം  :   Angled Castor ശാസ്ത്രീയ   നാമം   :  Ariadne ariadne കുടുംബം   :  Nymphalidae തിരിച്ചറിയൽ : ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍  ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമമായ വളഞ്ഞുപുള‍ഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള അഞ്ചോളം വലയങ്ങള്‍ കാണുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ആവണച്ചോപ്പനോട് () സാദൃശ്യമുണ്ട്. എന്നാല്‍  ആവണച്ചോപ്പനില്‍   അർദ്ധവൃത്താകൃതിയിലുള്ള  തരംഗ വലയങ്ങള്‍ ക്രമരഹിതമായും വശങ്ങളിലെ  വലയങ്ങള്‍  ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കൊടിത്തൂവ(  Tragia involucrata and Tragia  ), ആവണക്ക് ( Ricinus communis )     ജീവിത ചക്രം                : 1. മുട്ട-  രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച  നിറത്തിലുള്ളതാണ്    2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.    5-ാം ഘണ്ഡത്തിലുള്ള പുഴു കറുത്ത് രോമാവൃതമായതും നടുവിന് പ്രത്യേകതയുള്ള വെളുത്ത വരയുമുണ്ട്.    3. പ്യൂ പ്പ - കൊക്കൂണിന്  തവിട്ടു നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ  കൊക്കൂണ്‍ പൊട്ടിച്ച്