Common Emigrant
മഞ്ഞത്തകരമുത്തി ഇംഗ്ലീഷ് നാമം : Common Emigrant ശാസ്ത്രീയ നാമം : Catopsilia pomona കുടുംബം : Pieridae തിരിച്ചറിയൽ : വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. മുൻ ചിറകിൻെറ അറ്റത്തായി മുകൾഭാഗത്ത് കറുത്ത് വീതികൂടിയ അരികുണ്ട്. വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ആണും പെണ്ണും പെട്ടന്ന് തിരിച്ചറിയാം. പ്രത്യേകത : ഇവ ദേശാടനം ചെയ്യാറുണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്ന , ചമത , ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- നെല്ലിൻെറ ആ കൃതിയിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള മുട്ട തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്. മഞ്ഞ തകരമുത്തിയുടെ ലാർവയ്ക്ക് കറുത്ത പൊട്ടുകൾ ചേർന്ന കനംകുറഞ്ഞ നീളത്തിലുള്ള വരയാണുള്ളത്. തകരമുത്തി (Mottled Emigrant) -യുടെ ലാർവയ്ക്ക് വീതി
Comments
Post a Comment