Posts

Sapindus trifoliatus

Image
  ചവക്കായ   മ റ്റ്   നാമ ങ്ങൾ        :    ചവക്കായ, പശകൊട്ട,  ഉറുഞ്ചിക്ക ശാസ്ത്രീയ നാമം :   Sapindus trifoliatus കുടുംബം :  സാപ്പിൻഡേസീ ആവാസവ്യവസ്ഥ :   ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്. ഉപയോഗം :  വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല   കേരള വനം വന്യജീവി വകുപ്പ്   സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട 

Democarpus longan

Image
    പൊരി പൂവ്വം   മ റ്റ്   നാമ ങ്ങൾ         :  ചോളപ്പൂവം, ചെമ്പുന്ന, ചെമ്മരം ശാസ്ത്രീയ നാമം   :   Democarpus longan പര്യായ നാമം  :   Euphoria longan കുടുംബം :   സാപ്പിൻഡേസീ ആവാസവ്യവസ്ഥ:  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ.  നട്ടുവളർത്തിയും വരുന്നു. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  ലിച്ചി പോലെയുള്ള നമ്മുടെ കാടുകളില്‍ കാണപ്പെടുന്ന  ലിച്ചി പോലെയുള്ള      ഒരു    ഫലവൃക്ഷം ഉപയോഗം :  കായ്‍കള്‍ ഭക്ഷ്യയോഗ്യമാണ്   തളിരിലകള്‍ കായ്‍കള്‍   കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Common Castor

Image
  ആവണച്ചോപ്പന്‍  ഇംഗ്ലീഷ് നാമം  :   CommonCastor ശാസ്ത്രീയ   നാമം   :  Ariadne merione കുടുംബം   :  Nymphalidae തിരിച്ചറിയൽ :  ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍  ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന  ക്രമരഹിതമായ  വളഞ്ഞുപുള‍ഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള  വലയങ്ങള്‍ കാണുന്നു. വശങ്ങളിലെ  വലയങ്ങള്‍  ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു.   മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ചിത്രകനോട് (Angled Castor) സാദൃശ്യമുണ്ട്. എന്നാല്‍  ചിത്രകനില്‍   അർദ്ധവൃത്താകൃതിയിലുള്ള  തരംഗ വലയങ്ങള്‍ ക്രമമായും  മുന്‍ ചിറകുകളുടെ അഗ്രഭാഗം അല്‍പം തള്ളി നില്‍ക്കുന്നതായും കാണപ്പെടുന്നു .   ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കൊടിത്തൂവ(  Tragia involucrata and Tragia  ),  ആവണക്ക്  (  Ricinus communis )     ജീവിത ചക്രം                : 1. മുട്ട-  രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച  നിറത്തിലുള്ളതാണ്    2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.    5-ാം ഘണ്ഡത്തിലുള്ള പുഴു  രോമാവൃതമായതും പച്ച നിറത്തിലുള്ളതുമാണ്. ലാർവ 3. പ്യൂ പ്പ - കൊക്കൂണിന്  തവിട്ടു നിറമാണ്. ഇലകളുടെ അടിയിലൊ തണ്ടുകള

Angled Castor

Image
ചിത്രകന്‍ ഇംഗ്ലീഷ് നാമം  :   Angled Castor ശാസ്ത്രീയ   നാമം   :  Ariadne ariadne കുടുംബം   :  Nymphalidae തിരിച്ചറിയൽ : ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍  ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമമായ വളഞ്ഞുപുള‍ഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള അഞ്ചോളം വലയങ്ങള്‍ കാണുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ആവണച്ചോപ്പനോട് () സാദൃശ്യമുണ്ട്. എന്നാല്‍  ആവണച്ചോപ്പനില്‍   അർദ്ധവൃത്താകൃതിയിലുള്ള  തരംഗ വലയങ്ങള്‍ ക്രമരഹിതമായും വശങ്ങളിലെ  വലയങ്ങള്‍  ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  കൊടിത്തൂവ(  Tragia involucrata and Tragia  ), ആവണക്ക് ( Ricinus communis )     ജീവിത ചക്രം                : 1. മുട്ട-  രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച  നിറത്തിലുള്ളതാണ്    2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.    5-ാം ഘണ്ഡത്തിലുള്ള പുഴു കറുത്ത് രോമാവൃതമായതും നടുവിന് പ്രത്യേകതയുള്ള വെളുത്ത വരയുമുണ്ട്.    3. പ്യൂ പ്പ - കൊക്കൂണിന്  തവിട്ടു നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ  കൊക്കൂണ്‍ പൊട്ടിച്ച്  

Sahyadri Red Helen

Image
  ചുട്ടിക്കറുപ്പൻ photo credit: Vinayaraj ഇം ഗ്ലീഷ് നാമം  :  Sahyadri  Red Helen ശാസ്ത്രീയ   നാമം     : Papilio helenus daksha കുടുംബം   :  Papilionidae തിരിച്ചറിയൽ   : ചിറകുകൾക്ക് കറുപ്പുനിറമുള്ള   വലിയ ശലഭം.  പിൻചിറകുകളിൽ മുകളിലായി വലിയ വെളുത്ത  പൊട്ടുകളും അടിവശത്ത്  വെളുത്ത  പൊട്ടു കൂടാതെ   അരികുകളിൽ ചുവന്ന  ചന്ദ്രക്കല പാടുകളും  ഉണ്ട്.    പ്രത്യേകത  : ഇന്ത്യയിൽ   കാണപ്പെടുന്ന ഏറ്റവും വലിയ ശലഭങ്ങളിൽ മൂന്നാമനാണ്   ചുട്ടിക്കറുപ്പൻ .   സാധാരണ ഇവ നിത്യ-അർദ്ധ നിത്യ വനങ്ങളിലാണ് കണ്ടുവരുന്നത്.  ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരാണ് ഇക്കൂട്ടർ. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:    മുള്ളിലവ് ,   ചെറുനാരകം ,   കാട്ടുകറിവേപ്പ് , എന്നിവയിലാണ് മുട്ടയിടുന്നത്     ജീവിത ചക്രം  : 1. മുട്ട-  മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 3-5 ദിവസം വേണം.  photo credit: Balakrishnan Valappil  2. പുഴുക്കൾ-  അഞ്ചു ഘണ്ഡങ്ങളുണ്ട് . ഓരോ ഘണ്ഡങ്ങൾക്കും 2 മുതൽ 5 ദിവസങ്ങൾ വരെ ദൈർഘ്യമുണ്ട്. ആദ്യ 4    ഘണ്ഡങ്ങളിൽ പുഴുക്കൾ പക്ഷികാഷ്ഠം പോലെ തോന്നും.  അഞ്ചാം ഘണ്ഡത്തിൽ പുഴു പച്ച നിറത്തിലുള്ളതും വലയങ്ങൾ ഉള്ളതുമാണ്. അഞ്ചാം ഘണ്ഡത്തിലെ പ

Malabar banded swallow tail

Image
പുള്ളിവാലൻ ഇം ഗ്ലീഷ് നാമം              :  Malabar Banded Swallow Tail ശാസ്ത്രീയ   നാമം     : Papilio liomedon കുടുംബം                         :  Papilionidae തിരിച്ചറിയൽ  ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും  പിൻചിറകുകളിലെ  വെളുത്ത  പാടുകളും ചേർന്ന്  മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു.  ണ്ടാവും.  പിൻചിറകുകളിൽ അരികുകളിൽ  വെളുത്ത  ചന്ദ്രക്കല പാടുകളും   സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്. കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ.   പ്രത്യേകത  :   വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി  സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകളെയോ പുഴുക്കളയോ പ്യൂപ്പയെയോ ശല്യം ചെയ്യുന്നതും, പിടികൂടുന്നതും നശിപ്പിക്കുന്നതും 7 വർഷം വരെ തടവുകിട്ടാവുന്ന കുറ്റമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:    കനല  (കാട്ടുറബ്ബർ) എന്നയിനം   മരത്തിലാണ്   ഈ ശലഭം സാധാരണ