Common Grass Yellow

 

മഞ്ഞപ്പാപ്പാത്തി



ഇംഗ്ലീഷ് നാമം Common Grass Yellow
ശാസ്ത്രീയ നാമം Eurema hecabe
കുടുംബം  : Pieridae
തിരിച്ചറിയൽ
തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത്  അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് ചെറുമഞ്ഞപ്പാപ്പാത്തി(Small Grass Yellow -Eurema brigitta ) മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി(Three-spot Grass Yellow-Eurema blanda) ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി(One-spot Grass Yellow-Eurema andersoni) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി(Spotless Grass Yellow-Eurema laeta
പ്രത്യേകതഇന്ത്യയിലെ ഏറ്റവും സാധാരണ ശലഭമായ മഞ്ഞപ്പാപ്പാത്തി സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്നതായി കാണാം

ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  

 കണിക്കൊന്ന  പതിമുഖം , ആനത്തകര  ഇലകളിലാണ്‌ ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. 
 ജീവിത ചക്രം               :
1. മുട്ട- നെല്ലിൻെറ ആകൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.

 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.  

3. പ്യൂപ്പ -കൊക്കൂണിന് ആദ്യം ഇളം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
  4.  - ചിത്രശലഭം


തിരികെ  കണിക്കൊന്ന  പതിമുഖം /  യിലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

Common Emigrant

Saccharum officinarum

Angled Castor