ആറ്റിലിപ്പ മ റ്റ് നാമ ങ്ങൾ : വാളങ്കി, നീരിലിപ്പ ശാസ്ത്രീയ നാമം : Madhuca nerifolia കുടുംബം : സപ്പോട്ടേസീ ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ , അ ർദ്ധ നിത്യഹരിത വനങ്ങൾ, പുഴയോരങ്ങളിൽ ഹാബിറ്റ് : ചെറു മരം പ്രത്യേകത : ഉപയോഗം : ശാഖയിലെ സ്റ്റിപൂളുകൾ പൂക്കൾ കായ്
പുള്ളിവാലൻ ഇം ഗ്ലീഷ് നാമം : Malabar Banded Swallow Tail ശാസ്ത്രീയ നാമം : Papilio liomedon കുടുംബം : Papilionidae തിരിച്ചറിയൽ ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും പിൻചിറകുകളിലെ വെളുത്ത പാടുകളും ചേർന്ന് മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു. ണ്ടാവും. പിൻചിറകുകളിൽ അരികുകളിൽ വെളുത്ത ചന്ദ്രക്കല പാടുകളും സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്. കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. പ്രത്യേകത : വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകള...
ഇലഞ്ഞി ശാസ്ത്രീയ നാമം : Mimusops elengi കുടുംബം : സപ്പോട്ടേസിയെ ആവാസവ്യവസ്ഥ : ദക്ഷിണേന്ത്യ, ബർമ്മ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വെള്ള കറയുള്ള മരം. വിവൃത വനങ്ങളിൽ വിരളമായി കാണാം. ഹാബിറ്റ് : നിത്യഹരിത മരം പ്രത്യേകത : പൂമരമാണ്. തണലിൽ വളരും. പാരിസ്ഥിതിക പ്രാധാന്യം : അരളി ശലഭം ( Common Crow ) മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ് . ഉപയോഗം : ആരാമവൃക്ഷമായും തണൽമരമായും വച്ചു പിടിപ്പിക്കുന്നു. തടി - മിനുസപ്പണികൾക്ക് അത്യുത്തമം. കെട്ടിടം, വാഹനഭാഗങ്ങൾ, ബോട്ട്, ഫർണിച്ചർ മുതലായവയ്ക്ക് കൊള്ളാം. പൂവ് - ഇലഞ്ഞിപൂവിട്ട കാച്ചികുറുക്കിയ പാൽ അതിസാരത്തിന് നല്ലതാണ്. തൊലി - ഇളകിയ പല്ല് ഉറക്കുന്നതിന് ഇലഞ്ഞി തൊലി ചവച്ചാൽ മതി. വിത്ത് - വിത്തിൽ നിന്ന് കിട്ടുന്ന എണ്ണ ആഹാരം പാകംചെയ്യാൻ ഉപയോഗിക്കുന്നു. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട
Comments
Post a Comment