പുള്ളിവാലൻ ഇം ഗ്ലീഷ് നാമം : Malabar Banded Swallow Tail ശാസ്ത്രീയ നാമം : Papilio liomedon കുടുംബം : Papilionidae തിരിച്ചറിയൽ ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിലെ വെളുത്ത പൊട്ടുകളും പിൻചിറകുകളിലെ വെളുത്ത പാടുകളും ചേർന്ന് മുകൾഭാഗത്ത് ഒരു നിരയായി കാണുന്നു. ണ്ടാവും. പിൻചിറകുകളിൽ അരികുകളിൽ വെളുത്ത ചന്ദ്രക്കല പാടുകളും സി- ആകൃതിയിലുള്ള ചുവന്നതോ ഇളം പച്ച നിറത്തിലോ ഉള്ള പാടും ഉണ്ട്. നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്. കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. പ്രത്യേകത : വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചിത്രശലഭം1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെയോ ഇതിൻെറ മുട്ടകള...
ചവക്കായ മ റ്റ് നാമ ങ്ങൾ : ചവക്കായ, പശകൊട്ട, ഉറുഞ്ചിക്ക ശാസ്ത്രീയ നാമം : Sapindus trifoliatus കുടുംബം : സാപ്പിൻഡേസീ ആവാസവ്യവസ്ഥ : ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് : ചെറു മരം പ്രത്യേകത : പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സോപ്പുംകായ്. ഉപയോഗം : വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട
ചിത്രകന്‍ ഇംഗ്ലീഷ് നാമം : Angled Castor ശാസ്ത്രീയ നാമം : Ariadne ariadne കുടുംബം : Nymphalidae തിരിച്ചറിയൽ : ഓറഞ്ച് കലർന്ന തവിട്ടു നിറമുള്ള ചിറകുകളില്‍ ഒരു വശത്തുനിന്നും മറുവശം വരെ എത്തുന്ന ക്രമമായ വളഞ്ഞുപുളഞ്ഞ അർദ്ധവൃത്താകൃതിയിലുള്ള അഞ്ചോളം വലയങ്ങള്‍ കാണുന്നു. മുന്‍ ചിറകുകളില്‍ മുൻഅരികിലായി ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു. ആവണച്ചോപ്പനോട് () സാദൃശ്യമുണ്ട്. എന്നാല്‍ ആവണച്ചോപ്പനില്‍ അർദ്ധവൃത്താകൃതിയിലുള്ള തരംഗ വലയങ്ങള്‍ ക്രമരഹിതമായും വശങ്ങളിലെ വലയങ്ങള്‍ ചേർന്ന് ഹൃദയാകൃതികളുടെ മാലപോലെ തോന്നിപ്പിക്കുന്നു. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കൊടിത്തൂവ( Tragia involucrata and Tragia ), ആവണക്ക് ( Ricinus communis ) ജീവിത ചക്രം : 1. മുട്ട- രോമങ്ങള്‍ നിറഞ്ഞ ഇളംപച്ച നിറത്തിലുള്ളതാണ് 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു കറുത്ത് രോമാവൃ...
Comments
Post a Comment