Posts

Showing posts from June, 2020

Quassia indica

Image
          കരിഞ്ഞൊട്ട ശാസ്ത്രീയ നാമം :   Quassia indica കുടുംബം : സിമാറൂബേസിയെ  ഹാബിറ്റാറ്റ് : നിത്യഹരിത ചെറുമരം. ആവാസവ്യവസ്ഥ : ആർദ്ര ഇലപൊഴിക്കും കാടുകൾ. ഉപയോഗം : ഔഷധ സസ്യം, ഇല, വിത്ത്, തൊലി, തടി, എന്നിവ ഔഷധ ഉപയോഗമുള്ളതാണ്. ഇല - ചൊറിച്ചിൽ, കുഷ്ഠം, മലേറിയ എന്നീ രോഗങ്ങൾ ശമിപ്പിക്കുന്നു.  ഫംഗസ്, ബാക്ടീരിയ എന്നിവയെ നശിപ്പിക്കുന്നു, കൊതുക്, ചിതൽ എന്നിവയെ നശിപ്പിക്കുവാൻ ഉപയോഗിക്കുന്നു. വിത്ത് - ആസ്ത്മ, വാതം എന്നിവക്ക് ഉപയോഗിക്കുന്നു. തടി, തൊലി - പനി കുറയ്ക്കാൻ ഉപയോഗിക്കുന്നു. പൂങ്കുല   കായ്ക ൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം   പത്തനംതിട്ട  

158. Syzigium aqueum

Image
ചാമ്പ ശാസ്ത്രീയ   നാമം      :  S yzigium aquaem   കുടുംബം                    :    മിർട്ടേ സീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തുന്നു   ഹാബിറ്റ്                     :    ചെറു മരം   പ്രത്യേകത                  :  ഫലവൃക്ഷം   ഉപയോഗം                :  കായ് ക ൾ   ഭക്ഷ്യയോഗ്യമാണ്. പുഷ്പങ്ങൾ ചാമ്പയ്ക്ക

Persea macrantha

Image
കുളമാവ് മറ്റു നാമങ്ങൾ             :  ഊറാവ് ശാസ്ത്രീയ നാമം        :   Persea macrantha പഴയ ശാസ്ത്രീയ നാമം   :   Machilus macrantha കുടുംബം                    : ലോറേസീ ആവാസവ്യവസ്ഥ     :  നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങൾ   ഹാബിറ്റ്                   : ഇടത്തരം  നിത്യഹരിത വൃക്ഷം പ്ര ത്യേകത : ഇലകൾ ശാഖകളുടെ അറ്റത്തായി കാണപ്പെടുന്നു. ഞെരടിയാൽ മാവിലയുടെ മണം അനുഭവപ്പെടും.   പാരിസ്ഥിതിക പ്രാധാന്യം  :  വഴന ശലഭത്തിൻെറ  (Common Mime)  ലാർവ ഇതിൻെറ ഇലകളാണ് ഭക്ഷിക്കുന്നത് . ഉപയോഗം :  ഇലകളും തടിയുമാണ്‌ പ്രധാന ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ. വാതം, പിത്തം, കഫം, ചുമ, ആസ്മ, മുറിവ് എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ കുളമാവ് ഉപയോഗിക്കുന്നു തൊലി ഉണക്കിപൊടിച്ച് സാമ്പ്രാണി നിർമ്മിക്കാൻ  ഉപയോഗിക്കുന്നു. തൊലിയിൽ നിന്നും ലഭിക്കുന്ന ടാനിൻ മൃഗതൊലി ഊറയ്ക്കിടുവാൻ  ഉപയോഗിക്കുന്നു   കേരള വനം വന്യജീവി വകുപ്പ്   സാമൂഹിക വനവത്കരണ വിഭാഗം  പത്തനംതിട്ട